കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ യുവ കർഷകൻ ആത്മഹത്യ ചെയ്തു
ദില്ലി;അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ യുവ കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ബന്ദിന്ദ യാൽപുര മിർസ സ്വദേശിയായ ഗുര്‍ലാഭ് സിങ് എന്ന 22 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പഞ്ചാബിലെ ബദിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമവാസിയാണ് ഗുൽറാം. വെള്ളിയാഴ്ച കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ എത്തിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വിഷം ഉള്ളിൽ ചെന്ന ഗുൽറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
