Ultimate magazine theme for WordPress.

ഭവനങ്ങളിലെ പ്രാർത്ഥനകൾ തടയാനാവില്ല : കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭവനങ്ങളിൽ  മതപരമായ പ്രാർഥനകൾ നടത്തുന്നത് തടയാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. വീടിനുള്ളിൽ മദ്രസ പ്രവർത്തിക്കുന്നത് തടയണമെന്ന ആവശ്യവുമായി എച്ച്ബിആർ ലേഔട്ടിലെ പ്രദേശവാസികൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. വ്യക്തികൾക്ക് അനുവദിച്ച അവകാശങ്ങളിൻമേൽ നിയന്ത്രണം അടിച്ചേൽപ്പിക്കാൻ കഴിയില്ല. പ്രാർഥന ശല്യമാകുന്നുവെന്ന വാദം ഉന്നയിച്ച് ഇത് തായാൻ സാധിക്കില്ലെന്നും വിധിയിൽ പറയുന്നു.

Sharjah city AG