Ultimate magazine theme for WordPress.

പുൽവാമയിലെ ടിക്കൻ മേഖലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ

രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശം വളഞ്ഞ് സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തിയതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.
പുൽവാമയിലെ ടിക്കൻ മേഖലയിൽവെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മരിച്ചവർ ആരൊക്കെയാണെന്നോ ഏത് ഗ്രൂപ്പുമായി ബന്ധപ്പെട്ടവരാണെന്നോ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ജമ്മു-ശ്രീനഗർ ദേശീയ പാതയിലായിരുന്നു സംഭവം. ചൗക്ക് കാക്കപൊരയിൽ സിആർപിഎഫ് വാഹനത്തിനു നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യം തെറ്റുകയും ഗ്രനേഡ് തിരക്കേറിയ ദേശീയപാതയിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു.

Sharjah city AG