Ultimate magazine theme for WordPress.

ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിന്റെ ഇൻഷുറൻസ് പദ്ധതി: അവസാന തിയതി ജൂൺ 15

കുമ്പനാട് : ഐപിസി യിലെ ശുശ്രൂഷകർക്കായി ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയതി ജൂൺ 15 വരെ നീട്ടി. ഐപിസി സ്ഥാപക നേതാക്കളിൽ പ്രമുഖരിൽ ഒരാളും മുൻ ഐ.പി.സി പ്രസിഡന്റുമായ പരേതനായ റ്റി.ജി. ഉമ്മന്റെ മകൻ പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് മുഴുവൻ ഇൻഷുറൻസ് തുകയും സ്പോൺസർ ചെയ്തിരിക്കുന്നത്. പകുതിയിലേറെ സെന്ററുകളിലും പോളിസി തുക അടച്ചു കഴിഞ്ഞു. ബാക്കിയുള്ള സെന്ററുകളിലെ സെന്റർ ശുശ്രൂഷകനോ സെക്രട്ടറിയോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടു ഫോമുകൾ ആവശ്യപ്പെടുക
അപേക്ഷ ഐ.പി.സി സോഷ്യൽ വെൽഫയർ ബോർഡിൽ നിന്ന് ലഭിക്കും. ഫോൺ :94474 86110, 94473 72726

Sharjah city AG