Ultimate magazine theme for WordPress.

\”റിവൈവ് 2023\” – പാസ്റ്റർ ബാബു ചെറിയാൻ ഷാർജയിൽ പ്രസംഗിക്കുന്നു

ഷാർജ: യുഎഇ യിലെ സഭകളുടെയും ദൈവ ജനത്തിന്റെയും ഉണർവിനായി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ റിവൈവ് 2023 എന്ന പേരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും 2023 ഏപ്രിൽ 24 തിങ്കൾ,25 ചൊവ്വ, 26 ബുധൻ തിയതികളിൽ വൈകിട്ട് 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവ വചനം ശൂശ്രൂഷിക്കും. യുപി എഫ് അംഗത്വ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി രൂപികരിച്ച യുപിഎഫ് കൊയർ സംഗീതാരാധന നയിക്കും. കൺവെൻഷൻന്റെ അനുഗ്രഹീത നടത്തിപ്പിന് യുപിഎഫ് യുഎഇ യുടെ സീനിയർ പേട്രൻസ്, എക്സിക്യൂട്ടീവ്സ് എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം.ജോർജ് അറിയിച്ചു

Sharjah city AG