Ultimate magazine theme for WordPress.

ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സന്യാസിനിക്ക് നേരെ നിയമ നടപടി

റ്റാലാസ്: ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീക്കു നേരെ നിയമ നടപടിയുമായി മുസ്ലിം ഭൂരിപക്ഷ രാജ്യമായ
കിർഗിസ്ഥാൻ ഭരണകൂടം. ഭരണഘടനയിലെ മതസ്വാതന്ത്ര്യ അവകാശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കുറ്റമാണ് അവർ ഉന്നയിച്ചത്. മതസ്വാതന്ത്ര്യ കമ്മീഷന്റെ അനുമതിയില്ലാതെ സിസ്റ്റർ ഡാനിയേല റ്റാലാസിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയാണ് സിസ്റ്ററിന്റെ മേൽ പിഴ ചുമത്താൻ കാരണമായതെന്ന് കിർഗിസ്ഥാനിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്റെ കൂരിയ അധ്യക്ഷൻ വൈദികൻ ഫാ. ഡാമിയൻ വോജ്സിചോവ്സ്കി വെളിപ്പെടുത്തി. നിയമാനുസൃതമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും, കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും, പിഴ ശിക്ഷ ഒഴിവാക്കി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫാ. വോജ്സിചോവ്സ്കി പറഞ്ഞു. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഉള്ള താമസിക്കുന്ന കിർഗിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസികളിൽ പലർക്കും സമീപത്ത് ദേവാലയങ്ങൾ ഇല്ലാത്തതിന്റെ അഭാവം മൂലം ആരാധനയിൽ പങ്കെടുക്കാൻ സാധിക്കാറില്ല.

Sharjah city AG