Ultimate magazine theme for WordPress.

ക്രിപ്‌റ്റോ കറൻസി വിനിമയം ഇനി കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ

ഡൽഹി : ക്രിപ്‌റ്റോ കറൻസികൾ ഉൾപ്പെടെ ഡിജിറ്റൽ ആസ്തികളുടെ വിനിമയം കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിലാക്കി ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഡിജിറ്റൽ ആസ്തി ഇടപാടുകളിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദായ നികുതി നിയമ പ്രകാരണാണ് ഡിജിറ്റൽ ആസ്തികളെ നിർവചിച്ചിട്ടുള്ളത്. ധനമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തെ ക്രിപ്‌റ്റോ കറൻസി വിപണിയെ സുതാര്യമുള്ളതാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചുള്ള കള്ളപ്പണ ഇടപാടുകൾ ഇതോടെ അവസാനിക്കുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. കുറ്റകൃത്യം ചെയ്തതിന്റെ വരുമാനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രക്രിയയിലോ പ്രവർത്തനത്തിലോ നേരിട്ട് ഏർപ്പെടുകയോ അതിനെ നിയമവിരുദ്ധമല്ലാത്ത സ്വത്തായി ചിത്രീകരിക്കുകയോ, അത്തരം ഒരു വ്യക്തിയെ നേരിട്ടോ അല്ലാതെയോ ബോധപൂർവം സഹായിക്കാൻ ശ്രമിക്കുന്നതോ കള്ളപ്പണം വെളുപ്പിക്കൽ കുറ്റമാണെന്നാണ് ഇന്ത്യൻ നിയമവ്യവസ്ഥ പറയുന്നത്. ഇനി രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾക്ക് സംശയാസ്പദമായി പണമിടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഓഫ് ഇന്ത്യയെ അറിയിക്കാവുന്നതാണ്. ഒപ്പം ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് നടത്തുന്ന അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കാൻ സാധിക്കും. ഒപ്പം ക്രിപ്‌റ്റോ ഉപയോഗിക്കുന്നവർ സർക്കാർ നിർദേശിച്ച കെവൈസിയും കള്ളപ്പണ നിരോധന നിയമവും പാലിക്കണമെന്ന് ധനമന്ത്രാലയം അറിയിച്ചു.

1 Comment
  1. Utwórz konto na Binance says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Leave A Reply

Your email address will not be published.