Ultimate magazine theme for WordPress.

മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാസ്റ്ററും ഭാര്യയും ബീച്ചിൽ മരണപെട്ടു

ബ്രസീലിലെ കാമകാരി ബീച്ചിൽ 13 വയസ്സുള്ള മകൻ ഇയാൻ സാമ്പായിയോ അപകടത്തിൽപെട്ടതിനെ തുടർന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച ഫെലിസ്ബെർട്ടോ സാംപയോയും (43) ഭാര്യ ഇനാൽഡ സാമ്പായോയും (42) മരണപെട്ടു. കുട്ടിയെ രക്ഷിക്കാൻ ദമ്പതികൾ കടലിൽ ഇറങ്ങുകയായിരുന്നു. ബ്രസീലിയൻ വാർത്താ ഔട്ട്‌ലെറ്റ് യൂണിവേഴ്‌സോ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത് സംഭവം നടന്നത് രാവിലെ 10 മണിയോടെയാണ്, സിവിൽ പോലീസും, ഒരു മത്സ്യത്തൊഴിലാളിയും മറ്റൊരു കുടുംബാംഗവും ചേർന്ന് കുട്ടിയെ രക്ഷിച്ചു. എന്നാൽ മാതാപിതാക്കളെ കൃത്യസമയത്ത് വെള്ളത്തിൽ നിന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ഡിപ്പാർട്ട്‌മെന്റ് അവരെ രക്ഷപെടുത്താൻ പരമാധി ശ്രമിച്ചു, ഒടുവിൽ ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരണപെട്ടതായി പ്രഖ്യാപിച്ചു. ബ്രസീലിലെ കാമ്പിന ഗ്രാൻഡെ നഗരത്തിൽ നിന്നുള്ളവരായിരുന്നു സാമ്പായോ കുടുംബം, പിതാവ് 12 വർഷമായി പരൈബയിലെ ക്വിക്സബയിലെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ പാസ്റ്ററായിരുന്നു. കുടുംബം ലുസെനയിലെ പരീബ നഗരത്തിൽ കുറച്ച് ദിവസങ്ങൾ ചെലവഴിക്കുകയായിരുന്നു.
ദമ്പതികളുടെ മരണത്തിൽ സഭയിലെ അംഗങ്ങൾ വിലപിച്ചു, അവരുടെ മാതൃസഭാപാസ്റ്ററായ ലിയോനാർഡോ മെനെസെസും ദുഃഖത്തിൽ പങ്കുചേർന്നു “സാഹചര്യങ്ങൾ വേദനാജനകവും ഉൾക്കൊള്ളാൻ പ്രയാസവുമാണ്. നിത്യതയ്ക്ക് മാത്രമേ ജീവിതത്തിന്റെ എല്ലാ നിഗൂഢതകളും വിശദീകരിക്കാൻ കഴിയൂ,” മെനെസെസ് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ ഐസക് സാമ്പായോ ദാരുണമായ മരണത്തിന് മുമ്പ് മാതാപിതാക്കളെ സന്ദർശിക്കാൻ താൻ താല്പര്യപെട്ടിരുന്നു . എന്നാൽ ജനവരി എട്ടിനാണ് താൻ അവസാനമായി മാതാപിതാക്കളെ സന്ദർശിച്ചു മടങ്ങിയത്.

Leave A Reply

Your email address will not be published.