Ultimate magazine theme for WordPress.

നേപ്പാളിൽ വിമാനം തകർന്നുവീണു ; മരിച്ചവരിൽ അഞ്ച് ഇന്ത്യക്കാരും

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ വിമാനം തകർന്നു വീണു. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട എടിആർ-72 എന്ന വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. 68 യാത്രക്കാരിൽ മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.45 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വർധിപ്പിച്ചത്.

മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റൺവേയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്.

Sharjah city AG