Ultimate magazine theme for WordPress.

99 – മത് കുമ്പനാട് കൺവൻഷൻ ഇന്ന് മുതൽ

ഹെബ്രോൻപുരം : 99 – മത് ഐപിസി അന്തർദേശീയ കൺവൻഷൻ ഇന്ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “നിന്റെ രാജ്യം വരേണമേ” (മത്താ : 6:10) എന്നതാണ്. കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന / സോദരി സമാജം സമ്മേളനങ്ങൾ, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ / PYPA സമ്മേളനങ്ങൾ, ബൈബിൾ സ്റ്റഡി, സ്നാനം, പൊതുയോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 22 ന് നടക്കുന്ന സഭായോഗത്തോട് കൂടി മഹായോഗം സമാപിക്കും.

Leave A Reply

Your email address will not be published.