Ultimate magazine theme for WordPress.

30 -മത് ചെറുവയ്ക്കൽ കൺവെൻഷൻ ഇന്ന് മുതൽ

ചെറുവയ്ക്കൽ: ഐപിസി വേങ്ങൂർ സെന്ററിന്റെയും കിളിമാനൂർ ഏര്യായയുടെയും , ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ മുപ്പതാമത് ചെറുവയ്ക്കൽ കൺവെൻഷൻ ചെറുവയ്ക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ ഇന്ന് മുതൽ 25 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ന്യൂ ലൈഫ് ബിബ്ളിക്കൽ സെമിനാരി ഡയറക്ടർ പാസ്റ്റർ ജോൺസൺ ഡാനിയേൽ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സജോ തോന്നിക്കുഴിയിൽ, അജി ആന്റണി . ജോൺസൻ മേമന ,കെ.ജെ തോമസ് കുമളി .തോമസ് മാമ്മൻ ,ബാബു ചെറിയാൻ . സാബു സി.ബി.,കെ.പി. ജോസ് , എന്നിവർ പ്രസംഗിക്കും. ഉണർവ് യോഗങ്ങൾ, സോദരി സമാജ വാർഷികം . ചാരിറ്റി സമ്മേളനം വേങ്ങൂർ സെന്റർ പി.വൈ പി.എ. സണ്ടേസ്കൂൾ സംയുക്ത വാർഷികം . സംയുക്ത ആരാധന എന്നിവകൾ കൺവൻഷനോടനുബന്ധിച്ച് നടക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രുഷകൾ നിർവഹിക്കും. പാസ്റ്റർ ബിനു മോൻ എം. പാസ്റ്റർ അലക്സ് തോമസ് . ഇവാ. വിൽസൺ ശാമുവേൽ എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.