Ultimate magazine theme for WordPress.

നവാപ്പൂർ കൺവൻഷൻ

നവാപ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലഡൽഫ്യാ ഫെലോഷിപ് ചർച്ച് ഓഫ് ഇൻഡ്യാ 42-ാമത് ജനറൽ കൺവൻഷന് ഇന്നലെ തുടക്കമായി. സഭയുടെ ആഗോള ഓവർസീയർ റവ.ഡോ.ജോയ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. നവംബർ 6 വരെ മഹാരാഷ്ട്രയിലെ നവാപൂർ കരഞ്ചിക്കുർദ് ഫിലഡൽഫ്യാ സ്റ്റേഡിയത്തിലാണ് കൺവൻഷൻ. പാസ്റ്റർമാരായ സലിം ഖാൻ, തോമസ് ജോർജ്, അനീഷ് തോമസ്, റവ.ഡോ. ഫിന്നി ഫിലിപ്, റവ.ഡോ. പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്, സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ഫിലഡൽഫ്യാ ഗായക സംഘം ഗാനശുശ്രൂഷ നയിക്കും. ഫിലഡൽഫ്യാ ബൈബിൾ കോളജ് ബിരുദ ദാനം, ശുശ്രൂഷക- സോദരീ-യുവജന സമ്മേളനങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സംഗമമാണിത്. റവ.ഡോ. പോൾ മാത്യൂസ് സഭയുടെ ദേശീയ അധ്യക്ഷനായി പ്രവർത്തിക്കുന്നു.

Sharjah city AG