ഹാലോവീൻ ദുരന്തം; സമഗ്രമായ അന്വേഷണം വാഗ്ദാനം ചെയ്ത് ദക്ഷിണ കൊറിയ
സിയോൾ : ഹാലോവീൻ ആഘോഷങ്ങൾക്കിടയിൽ തിക്കിലുംതിരക്കിലും പെട്ട് 150-ലധികം പേർ കൊല്ലപ്പെടുകയും ചെയ്ത ദുരന്തത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ വാഗ്ദാനം ചെയ്തു. ഇന്ന് വാർന്നു റിപ്പോർട്ട് അനുസരിച്ച് മരണസംഖ്യ 154 ആയി ഉയർന്നതായും 149 പേർക്ക് പരിക്കേറ്റതായും 33 പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.