Ultimate magazine theme for WordPress.

മൊഗാദിഷു കാർ ബോംബാക്രമണത്തിൽ 100 ​​ മരണം 300 പേർക്ക് പരിക്ക്

സൊമാലിയ: തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ രണ്ട് കാർ ബോംബ് സ്‌ഫോടനങ്ങളിൽ 100 ​​പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇന്ന് രാവിലെ ആണ് രാജ്യത്തു ആക്രമണം നടന്നത് . ആക്രമണത്തിന് അൽ-ഷബാബ് സായുധ സംഘത്തെ കുറ്റപ്പെടുത്തി, ഇരട്ട സ്‌ഫോടനങ്ങളിലെ മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി മൊഹമ്മദ് പറഞ്ഞു. ശനിയാഴ്ച തിരക്കേറിയ സോബ് കവലയിൽ സൊമാലിയൻ വിദ്യാഭ്യാസ മന്ത്രാലയത്തെയും ഒരു സ്കൂളിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതർ പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത് .

Sharjah city AG