നിത്യതയിൽ
ഹ്യുസ്റ്റൻ : പന്തളം തുമ്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതരായ പി റ്റി തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകൻ അബ്രഹാം തോമസ് (കുഞ്ഞുമോന്‍, 74 വയസ്സ്) ഹൂസ്റ്റനിൽ നിര്യാതനായി.
ഭാര്യ : ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബാംഗം സൂസൻ എബ്രഹാം. മക്കൾ : ഷെറിന്‍ വെസ്ലി, അനീഷ് അബ്രഹാം. മരുമക്കള്‍ : റോബ് വെസ്ലി, സിമി അബ്രഹാം. കൊച്ചുമക്കള്‍ : ഇസബെല്‍, കേലബ്, ലൂക്ക്, അരിയാന, ജിയാന.
പൊതുദർശനം : ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെൻറ് തോമസ്സ് കത്തീഡ്രലിൽ വൈകിട്ട് 5.30 മണി മുതൽ 9 മണി വരെ.
സംസ്കാര ശുശ്രൂഷ : ഒക്ടോബർ 22 ശനിയാഴ്ച്ച രാവിലെ 8.30 മണി മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ ശുശ്രൂഷക്ക് ശേഷം രാവിലെ 11 മണിക്ക് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയിൽ നടക്കും.
