Ultimate magazine theme for WordPress.

പാസ്റ്റർ ജോൺസൺ ചാക്കോ നയിക്കുന്ന കേരളയാത്ര പാസ്റ്റർ ടി.വി. പൗലോസ് ഉദ്ഘാടനം ചെയ്തു

കായംകുളം: കറ്റാനം ട്രൂലൈറ്റ് ഏ.ജി. ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ചാക്കോക്ക് ലഭിച്ച ആത്മനിയോഗത്തെ തുടർന്നു മദ്യത്തിനും മയക്കുമരുന്നിനും ഇതര സാമൂഹിക തിന്മകൾക്കുമെതിരെ സുവിശേഷ സന്ദേശാടിസ്ഥാനത്തിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ക്രമീകരിക്കുന്ന കേരളയാത്ര 2022-ന് ഉജ്ജ്വല തുടക്കം.

(19/10 ബുധൻ) രാവിലെ കറ്റാനം ട്രൂ ലൈറ്റ് ഏ.ജി. ചർച്ചിൽ സെക്ഷൻ സെക്രട്ടറി പാസ്റ്റർ രാജൻ യോഹന്നാൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറി റവ. ടി.വി. പൗലോസ് ദൈവവചന പ്രഭാഷണം നടത്തുകയും കേരളയാത്ര ഔപചാരികമായി ഉദ്ഘാടനം നടത്തുകയും ചെയ്തു.

S.I.A.G ചാരിറ്റി കൺവീനർ പാസ്റ്റർ സജിമോൻ ബേബി, മദ്ധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ വി.വൈ. ജോസുകുട്ടി, പാസ്റ്റർ കെന്നടി പോൾ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിച്ചു.

സെക്ഷൻ ട്രഷറർ പാസ്റ്റർ പി.എം. ജോൺ ഉൾപ്പെടെ സെക്ഷനിലെ ശുശ്രൂഷന്മാരും ദൈവജനങ്ങളുമുൾപ്പെടെ ഒട്ടനവധി പേർ ഈ യോഗത്തിൽ സംബന്ധിച്ചു.

വളരെ വെല്ലുവിളികൾക്കും പ്രതികൂല ശബ്ദത്തിനും നടുവിൽ ദേശത്തിൻ്റെ സൗഖ്യത്തിനും വിടുതലുമായി നടത്തുന്ന കേരള യാത്ര കേരളത്തിലെ 14 ജില്ലകളിലും പര്യടനം നടത്തുന്നതാണ്.
നിങ്ങളുടെ സ്ഥലത്ത് യോഗം ക്രമീകരിക്കുവാനാഗ്രഹിക്കുന്ന പക്ഷം പാസ്റ്റർ ജോൺസൺ ചാക്കോയുമായി ബന്ധപ്പെടേണ്ടതാണ്
(9447105857).

Leave A Reply

Your email address will not be published.