Ultimate magazine theme for WordPress.

തകർന്ന ലോകത്തെ പുനർനിർമ്മിക്കാൻ ക്രിസ്ത്യാനികളെ സ്വാഗതം ചെയ്ത് കർദ്ദിനാൾ സെർണി

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ സാഹോദര്യത്തിനായുള്ള ആഹ്വാനത്തിനായി ശനിയാഴ്ച നടത്തിയ ഒരു പ്രഭാഷണത്തിൽ, കർദ്ദിനാൾ മൈക്കൽ സെർണി എല്ലാ ക്രിസ്ത്യാനികളെയും സാമൂഹിക സൗഹൃദവും സാഹോദര്യവും സ്വീകരിക്കാൻ ക്ഷണിച്ചു.
“ജീവിതം, ഐക്യദാർഢ്യം, സാഹോദര്യം എന്നിവ ഫ്രാറ്റെല്ലി ടുട്ടിയുടെ വെളിച്ചത്തിൽ ജീവിതത്തിന്റെ സ്ഥിരമായ നൈതികത” എന്ന തലക്കെട്ടിൽ നടന്ന സമ്മേളനത്തിൽ ആണ് കർദ്ദിനാൾ സെർണി ക്രിസ്തയാനികളോടായി പറഞ്ഞത്.
തിരുവെഴുത്തുകളിലും സഭാപിതാക്കന്മാരുടെ രചനകളിലും ഇന്നത്തെ എൻസൈക്ലിക്കുകളിലും പ്രബോധനങ്ങളിലും, “സഭയുടെ ധാർമ്മികവും സാമൂഹികവുമായ സിദ്ധാന്തം സ്ഥിരമായി മനുഷ്യനെക്കുറിച്ച് ശരിയായ ധാരണ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്” എന്ന് എടുത്തുപറഞ്ഞുകൊണ്ട് നാം , ദൈവത്തിന്റെ മക്കളാണ്, \”നന്മ, സ്നേഹം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ അറിയിച്ചുകൊണ്ട് പരസ്പരം പരിപാലിക്കാനും സഹോദരീസഹോദരന്മാരായി ഒരുമിച്ച് ജീവിക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. തകർന്ന ലോകം പുതുക്കി പണിയേണ്ടത് ദൈവമക്കൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG