Official Website

ആറ്റുചാലിൽ അജി.എ.എസ് വാഹനാപകടത്തിൽ മരണമടഞ്ഞു

0 136

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗവും ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപി എഫ് മുട്ടമൺ മൗണ്ട് ഒലിവ് കൗൺസിലിംങ് സെൻ്റർ) സ്റ്റാഫുമായ ആറ്റുചാലിൽ അജി.എ.എസ് (43)
വാഹനാപകടത്തിൽ മരണമടഞ്ഞു.കട്ടപ്പന ഇരട്ടയാർ ആറ്റുചാലിൽ അച്ചൻകുഞ്ഞ് – അന്നമ്മ ദമ്പതികളുടെ മൂത്ത മകനാണ് അജി. അജിയും ഭാര്യ നിഷയുമായി സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇരുവരെയും ഉടനെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അജി മരണമടയുകയായിരുന്നു. ഇന്ന് കുമ്പനാട് ഐ സി പി എഫ് ഓഫീസിലും , ടി.പി.എം സഭാഹാളിലും പൊതുദർശനത്തിനു ശേഷം സ്വദേശമായ കട്ടപ്പനയ്ക്ക് കൊണ്ടു പോകും.
മക്കൾ: പ്രെയ്സൺ, പ്രെയ്സി, പ്രെയ്സൽ.

Comments
Loading...
%d bloggers like this: