Ultimate magazine theme for WordPress.

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

മംഗളൂരു:കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഏതാനും സർവീസുകൾ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കൺ റെയിൽവേ അറിയിച്ചു. കർവാറിൽ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ പെയ്തത്. പലയിടത്തും ട്രാക്കിൽ വെള്ളം കയറിയതായും കൊങ്കൺ റെയിൽവേ അറിയിപ്പിൽ പറയുന്നു. മഡ്ഗാവ് ജങ്ഷൻ മംഗളൂരു സെൻട്രൽ സ്പെഷൽ ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെൻട്രൽ – മഡ്ഗാവ് ജങ്ഷൻ സ്പെഷൽ ട്രെയിൻ ഉഡുപ്പിയിൽ സർവീസ് അവസാനിപ്പിച്ചു.

Leave A Reply

Your email address will not be published.