Ultimate magazine theme for WordPress.

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്കുകൾ പുറത്തുവിട്ടത്

ന്യൂഡൽഹി: രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. 1.63 ലക്ഷം പേര്‍ ആണ് 2021ല്‍ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. ഇത് 2015നേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 78,284 പേർ യുഎസ് പൗരന്മാരാകാൻ താത്പര്യപ്പെടുന്നവരാണെന്നും ​സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നു. 2019ലും 2020ലും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം യഥാക്രമം 1,44,017ഉം 85,256 ആയിരുന്നു.യുഎസ്, ഓസ്‌ട്രേലിയ, കാനഡ, എന്നിവയാണ് സ്ഥിരതാമസത്തിന് ആളുകൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ. ബ്രിട്ടൻ, ഇറ്റലി, ന്യൂസിലൻഡ്, സിം​ഗപ്പൂർ എന്നീ രാജ്യങ്ങളും അങ്ങനെതന്നെ. ഓസ്‌ട്രേലിയയിൽ 23,533 ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്, കാനഡ (21,597), ബ്രിട്ടൻ (14,637), ഇറ്റലി (5,987), ന്യൂസിലൻഡ് (2,643), സിംഗപ്പൂർ (2,516) എന്നിങ്ങനെയാണ് കണക്ക്.കഴിഞ്ഞ വർഷം 78,284 ഇന്ത്യക്കാരാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. 2020ൽ 30,828 പേരും 2019ൽ 61,683 പേരുമാണ് ഇന്ത്യൻ പൗരത്വമുപേക്ഷിച്ച് യുഎസിലേക്ക് ചേക്കേറിയത്. പാകിസ്താനിൽ താമസമാക്കിയ 41 ഇന്ത്യൻ വംശജരും കഴിഞ്ഞ വർഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2020-ൽ പാകിസ്താനിൽ താമസമാക്കിയ ഏഴ് പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നു.2021ൽ യുഎഇയിൽ താമസക്കാരായ 326 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകളിൽ പറയുന്നു. ഇവർ ബഹ്‌റൈൻ, ബെൽജിയം, സൈപ്രസ്, അയർലൻഡ്, ജോർദാൻ, മൗറീഷ്യസ്, പോർച്ചുഗൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ പൗരത്വത്തിനായി അപേക്ഷിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015 നും 2021നും ഇടയിൽ ആകെ 9,32,276 ഇന്ത്യൻ പൗരന്മാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് പാർലമെന്റിൽ സർക്കാർ നൽകിയ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്കുകൾ പുറത്തുവിട്ടത്.

2 Comments
  1. achieve fitness goals says

    Howdy would you mind sharing which blog platform you’re working with?
    I’m looking to start my own blog soon but I’m having a tough time choosing between BlogEngine/Wordpress/B2evolution and Drupal.

    The reason I ask is because your design and style seems
    different then most blogs and I’m looking for something unique.
    P.S Sorry for being off-topic but I had to ask!

  2. как стать руководителем банка, банк развития казахстана руководство адамның тіршілігінде тамақтанудың рөлі қандай?, 4 тиімді тамақтанудың маңызы туралы қорытынды жаса
    самогонок, продам самогонный аппарат үлкен қан айналым жүйесі, кіші кан айналым
    шеңбері

Leave A Reply

Your email address will not be published.