Ultimate magazine theme for WordPress.

മിഷനറിമാരെ തട്ടിക്കൊണ്ടുപോയതിന് ഹെയ്തിയൻ പൗരനെതിരെ കുറ്റം ചുമത്തി അമേരിക്ക

വാഷിംഗ്‌ടൺ :പോർട്ട്-ഓ-പ്രിൻസിനു സമീപം 16 അമേരിക്കൻ മിഷനറിമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഹെയ്തി പൗരനെതിരെ കുറ്റം ചുമത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ജീൻ എന്ന ഹെയ്തി പൗരൻ പോലിസുകാരൻ കൂടിയാണ്. ഹെയ്തിയിലെ 400 മാവോസോ സംഘത്തിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന ജീൻ മിഷനറിമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു.
2021 ഒക്ടോബർ 16 ന് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതിൽ ജീൻ തനിക്കു പങ്ക് ഉണ്ടെന്നു വെളിപ്പെടുത്തി. മാവോസോ നേതാവായ ജോളി ജെർമിനെ ജയിലിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു മിഷനറിമാരെ തട്ടിക്കൊണ്ടു പോയത്.
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജീനിനെ ഹാജരാക്കിയതായി നീതിന്യായ വകുപ്പ് അറിയിച്ചു.

Sharjah city AG