Ultimate magazine theme for WordPress.

\’യേശു പരമാധികാരി\’ എന്ന് പറഞ്ഞ ക്രിസ്ത്യാനിക്ക് വധശിക്ഷ

മതനിന്ദയ്ക്ക് വധശിക്ഷ ലഭിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ

ലാഹോർ:യേശു പരമാധികാരി എന്ന് പറഞ്ഞ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച് പാക് കോടതി.പാകിസ്ഥാനിൽ അഞ്ച് വർഷം മുമ്പ് മതനിന്ദ ആരോപിച്ച് കേസെടുത്ത അഷ്ഫാഖ് മസീഹ് എന്ന ക്രിസ്ത്യൻ യുവാവിനെയാണ് പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത് . 2017 ജൂണിൽ ലാഹോറിലെ ഒരാളുടെ ബൈക്ക് റിപ്പയർ ചെയ്തു നൽകിയ മസിഹ് പണം ചോദിച്ചപ്പോൾ മുഴുവൻ തുകയും നൽകാതെ മതഭക്തനാണെന്ന പേരിൽ കിഴിവ് ആവശ്യപ്പെട്ടു. എന്നാൽ മസിഹ് താൻ ക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. താമസിയാതെ, ഇരുവരും തമ്മിൽ രൂക്ഷമായ തർക്കവും ഉണ്ടായി. പ്രവാചകൻ മുഹമ്മദ് നബിയെ അനാദരിക്കുന്നതായി മസിഹ് ആരോപിച്ചു. ക്രിസ്ത്യാനികൾക്ക് യേശുവാണ് പരമോന്നതമെന്ന് മസിഹ് പറഞ്ഞു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി, മസിഹിനെ അറസ്റ്റ് ചെയ്യുകയും മതനിന്ദയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു . വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അഷ്ഫാഖ് മസീഹ്.

Sharjah city AG