Ultimate magazine theme for WordPress.

അഫ്ഗാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ സംരക്ഷിക്കണം; ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിന്റെ അന്‍പതാമത് സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കണം.
അഫ്ഗാന്റെ അയല്‍രാജ്യവും ദീര്‍ഘകാല പങ്കാളിയുമായ രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ട് വരുന്നതില്‍ ഇന്ത്യയ്‌ക്ക് പങ്കുണ്ട്. സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇന്ത്യയ്‌ക്ക് ഉത്കണ്ഠയുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യലംഘനമാണ് നടക്കുന്നതെന്നും സമ്മേളനത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനുള്ള അവകാശമുള്‍പ്പെടെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

Sharjah city AG