Ultimate magazine theme for WordPress.

52 വർഷത്തെ ഓട്ടം ;മാനത്തെ \’തിമിംഗലം\’ ബോയിംഗ് 747 ഇനി ചരിത്രം

ചരക്കുവിമാന കമ്പനിയായ അറ്റ്ലസ് എയർ ആണ് അവസാനമായി ബോയിങ് 747 ഓർഡർ ചെയ്തത്. അറ്റ്ലസിനായി നിർമിച്ച നാല് വിമാനങ്ങളിൽ അവസാനത്തേതാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്

സിയാറ്റിൽ: വ്യോമയാന മേഖലയിലെ ‘ആകാശ രാജ്ഞി’, തിമിംഗലം എന്നീ പേരുകളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ബോയിംഗ് 747 ഇനി മുതൽ ചരിത്രം. ലോക വ്യോമയാന മേഖലയെ ഭരിച്ച ജംബോ ജെറ്റ് ബോയിങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിജയിച്ച വിമാനങ്ങളിലൊന്നായ ബോയിങ് 747 ആണ് നിർമാണം നിർത്തുന്നത്. അവസാന ബോയിങ് 747 വിമാനം വാഷിങ്ടണിൽ എവററ്റിലെ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി. ചരക്കുവിമാന കമ്പനിയായ അറ്റ്ലസ് എയർ ആണ് അവസാനമായി ബോയിങ് 747 ഓർഡർ ചെയ്തത്. അറ്റ്ലസിനായി നിർമിച്ച നാല് വിമാനങ്ങളിൽ അവസാനത്തേതാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്.

പാസഞ്ചർ, കാർഗോ, മിലിറ്ററി ആവശ്യങ്ങൾക്കും അതിലുപരി അമേരിക്കൻ പ്രസിഡന്റ് പോലും ഇവയുടെ പല വേർഷനുകളാണ് ഉപയോഗിക്കുന്നത്. 50,000 ജീവനക്കാർ ചേർന്ന് 16 മാസത്തോളം കഷ്ടപ്പെട്ടാണ് 1969 -ൽ ആദ്യ ജംബോ ജെറ്റ് പുറത്തിക്കുന്നത്. രണ്ട് കൊറിഡോറുകളുള്ള ലോകത്തിലെ ആദ്യ വിമാനമായിരുന്നു ഇത്, അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ കൊമേർഷ്യൽ മോഡലും ഇത് തന്നെയായിരുന്നു. എയർക്രാഫ്റ്റിന്റെ രണ്ടാം ഡെക്ക് ഒരു വ്യത്യസ്ത രൂപത്തിലുള്ള ഹമ്പ് നൽകിയിരുന്നതിനാൽ \”തിമിംഗലം\” എന്ന ചെല്ലപ്പേരും വിമാനത്തിന് നേടിക്കൊടുത്തു.
ലോകത്തെ ഏറ്റവും വലിയ വാണിജ്യ വിമാനവും രണ്ട് ഇടനാഴികളുള്ള ആദ്യ വിമാനവുമായിരുന്നു ഇത്. നാല് എൻജിനുകളുള്ള ബോയിങ് 747ന് ഇന്ധനക്ഷമതയില്ലായ്മയാണ് പ്രധാനമായും തിരിച്ചടിയായത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ബോയിങ്ങും എയർബസും രണ്ട് എൻജിനുകളുള്ള വൈഡ് ബോഡി ജെറ്റുകൾ വിപണിയിലെത്തിച്ചതോടെ ഈ വമ്പൻ വിമാനത്തിന് ഡിമാൻഡ് കുറഞ്ഞു. ഒടുവിൽ ഉൽപാദനം നിർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

അമേരിക്കൻ കമ്പനിയായ ഡെൽറ്റയാണ് ബോയിങ് 747 യാത്രാവിമാനമായി അവസാനമായി ഉപയോഗിച്ചത്. അവർ 2017ൽ ഈ വിമാനത്തെ നിലത്തിറക്കി. എന്നാൽ ജർമൻ കമ്പനിയായ ലുഫ്താൻസ അടക്കം ചില അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും സർവിസിന് ഉപയോഗിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.