Ultimate magazine theme for WordPress.

പാക്കിസ്ഥാനിലെ പെഷവാറിൽ ഇന്നലെ ആരാധനക്കു ശേഷം ഭവനത്തിലേക്ക് പോയ പാസ്റ്ററെ വെടിവച്ചുകൊന്നു

പെഷവാർ: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ ജനുവരി 30 ഞായറാഴ്ച ആരാധനാ ഹാളിൽ നിന്നും വീട്ടിലേക്ക് കാറിൽ പോകുമ്പോൾ തോക്കുധാരികൾ പാസ്റ്ററെ വെടിവച്ചുകൊന്നു. കാറിലുണ്ടായിരുന്ന സഹശുശ്രൂഷകന് ഗുരുതരമായി പരിക്കേറ്റു. പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചർച്ച് ഓഫ് പാക്കിസ്ഥാനിലെ പെഷവാർ സഭാ ശുശ്രൂഷകനായ പാസ്റ്റർ വില്യം സിറാജാണ് കൊല്ലപ്പെട്ടത്.

“മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ നഗരത്തിലെ റിംഗ് റോഡിൽ വെച്ച് കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു” പോലീസ് ഉദ്യോഗസ്ഥർപറഞ്ഞു. പാസ്റ്റർ സിറാജിന്റെ സഹപ്രവർത്തകൻ പാസ്റ്റർ പാട്രിക് നയീം അപകടനില തരണം ചെയ്തുവെന്നും ചികിത്സ തുടരുകയാണെന്നും നഗരത്തിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ വക്താവ് പറഞ്ഞു.

“പാകിസ്ഥാൻ സർക്കാരിൽ നിന്ന് ക്രിസ്ത്യാനികൾക്ക് നീതിയും സംരക്ഷണവും ഞങ്ങൾ ആവശ്യപ്പെടുന്നു.” അഞ്ചു ലക്ഷത്തോളം അംഗങ്ങളുള്ള ചർച്ച് ഓഫ് പാക്കിസ്ഥാൻ സഭയുടെ ലീഡർ ബിഷപ്പ് ആസാദ് മാർഷൽ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു:

പാസ്റ്റർ സിറാജിനെ കാറിൽ നിന്ന് എമർജെൻസി സർവീസുകാർ നീക്കം ചെയ്യുന്നതും, തെരുവിലൂടെ ഒരു വീട്ടിലേക്ക് അദ്ദേഹത്തിന്റെ മൃതദേഹം കട്ടിലിൽ കയറ്റുമ്പോൾ ആളുകൾ “യേശുക്രിസ്തു നീണാൾ വാഴട്ടെ” എന്ന് അലറി വിളിക്കുന്നതും വീഡിയോ ഫൂട്ടേജിൽ കാണിക്കുന്നു. വിശ്വാസികൾ പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നതും ഹൃദയഭേദകമായ കാഴ്ചകളാണ്.

Leave A Reply

Your email address will not be published.