Official Website

ജെ.ബി.കോശി കമ്മീഷൻ വിവരശേഖരണം ജൂലൈ 30 നു ശേഷവും തുടരും

ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് നിര്‍ദ്ദേശങ്ങൾ സമർപ്പിക്കേണ്ടത് ജൂലൈ 30 വരെ

0 881

എറണാകുളം : ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്ക അവസ്ഥ ക്ഷേമം എന്നിവ സംബന്ധിച്ച നിർദേശങ്ങൾ ജൂലൈ 30 വരെ ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനെ അറിയിക്കാമെന്ന് ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്‍പര്യവും ഉള്ള വ്യക്തികള്‍ക്കും തെളിവു നല്‍കാന്‍ കഴിവുള്ളവരും, സംഘടനകളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും, സ്ഥാപനങ്ങളും, സംഘങ്ങളും സത്യവാങ്മൂലമോ പത്രികയോ , നിര്‍ദ്ദേശങ്ങളോ വിശദാംശങ്ങള്‍ സഹിതം ജൂലൈ 30 നകമാണ് ജസ്റ്റിസ് ജെ ബി കോശി ചെയര്‍മാനായ കമ്മീഷന്‍ മുമ്പാകെ നല്‍കേണ്ടത്.കമ്മീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സംഘടനകളും നേരിട്ടോ അഭിഭാഷകന്‍ അധികാരപ്പെടുത്തി ഏജന്റ് മുഖേനയോ കമ്മീഷന്‍ മുമ്പാകെ അപേക്ഷ നല്‍കാം
വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ , ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കോ സര്‍ക്കാരിനോ എന്തെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്നും അടിയന്തിരമായി സാമ്പത്തിക മേഖലയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നും കമ്മീഷനെ അറിയിക്കാം

ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രിസ്തു മതത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് അടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടോ എന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്. സര്‍ക്കാര്‍ പൊതുമേഖല ഉദ്യോഗസ്ഥ തലങ്ങളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉണ്ടോ ഇല്ലെങ്കില്‍ അര്‍ഹമായ ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ ; ഏതെല്ലാം മേഖലകളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍നിന്ന് ക്ഷേമ സംബന്ധമായ സഹായം അര്‍ഹിക്കുന്നു തുടങ്ങിയ വിവരങ്ങളും കമ്മീഷനെ അറിയിക്കാം.ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷണ കമ്മീഷന്‍ സെക്രട്ടറിക്ക് ഫോണ്‍ നമ്പര്‍ സഹിതം തപാലിലോ ഈ മെയില്‍ വിലാസത്തിലോ അയക്കാം. അല്ലെങ്കില്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെ നേരിട്ട് നല്‍കുകയോ ചെയ്യാവുന്നതാണ്. സത്യവാങ്മൂലം, പത്രിക നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന വ്യക്തികള്‍ അതോടൊപ്പം അവര്‍ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്ന രേഖയുടെ അസ്സല്‍ / ശരി പകര്‍പ്പ് ഹാജരാക്കേണ്ടതാണ് . രേഖകള്‍ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തെത്തിന്റേയോ കൈവശം ആണെങ്കില്‍ കൈവശക്കാരന്റെ പേരും വിലാസവും കാണിച്ചിരിക്കണം .

വിലാസം സി വി ഫ്രാന്‍സിസ് , റിട്ടയേര്‍ഡ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി , സെക്രട്ടറി , ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ , കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ബില്‍ഡിംഗ് രണ്ടാംനില പനമ്പിള്ളി നഗര്‍ എറണാകുളം 682036 ; ഇ മെയില്‍ christianminortiycommission@gmail.com . മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഡോ ക്രിസ്റ്റി ഫെര്‍ണാണ്ടസ് ജേക്കബ് പുന്നൂസ് എന്നിവരാണ് മറ്റു കമ്മീഷന്‍ അംഗങ്ങള്‍

Comments
Loading...
%d bloggers like this: