Ultimate magazine theme for WordPress.

ഉഡുപ്പിയിൽ പ്രാർഥനയ്ക്കിടെ ആക്രമണം

ആക്രമണം തുടരുമെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ

ക്രൈസ്ത മതകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി). വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ ​പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ മർദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങൾക്ക്​ നേരെ​ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്​.

\’നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്​ നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ്​ (കാർക്കളയിലെ) ദേവാലയം ഞങ്ങൾ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ, പ്രാർഥനയുടെ പേരിൽ മതപരിവർത്തനം നടത്താൻ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവർത്തനം ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേ? നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരും\’ -ആക്രമണത്തിന്​ ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പറഞ്ഞു.

സെപ്റ്റംബർ 10 വെള്ളിയാഴ്ച അപ്രതീക്ഷിതമായി സംഘം പ്രാർത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കാൻ തുടങ്ങിയെന്ന്
സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെനഡിക്റ്റ് പറഞ്ഞു.
സുവിശേഷ വിരോധികളും സഭാ വിശ്വാസികളും മതപരിവർത്തനത്തെച്ചൊല്ലി വാക്ക് തർക്കം ഉണ്ടാകുകയും പിന്നീട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോട് സംസാരിച്ച പാസ്റ്റർ ബെനഡിക്ട് പറഞ്ഞത് “ഞങ്ങൾ ഇവിടെ ആരെയും മതം മാറ്റുന്നില്ല. ഞങ്ങൾ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ ആരെയും പരിവർത്തനം ചെയ്യില്ല. മറ്റ് മതങ്ങളിൽപ്പെട്ട ചില ആളുകളും ഇവിടെ പ്രാർത്ഥിക്കാൻ വരുന്നു. ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പ്രാർത്ഥനയ്ക്കിടെ ബഹളം വച്ചു. അവർ വീഡിയോകൾ ചിത്രീകരിച്ചു. അവർ സ്ത്രീകളെ അപമാനിച്ചു. ഞങ്ങൾ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തതെന്ന് പാസ്റ്റർ പറഞ്ഞു.

Leave A Reply

Your email address will not be published.