Ultimate magazine theme for WordPress.

*അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതി*

 

ജെറുസലേം : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കേറ്റിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ‘ഗ്രേറ്റ് ബെയറർ ഓഫ് ദി ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ക്രോസ്-ബെയറേഴ്സ് ഓഫ് ദി ഹോളി സെപൽക്കർ’ എന്ന അലങ്കാര ബഹുമതി വ്യാഴാഴ്ച സമ്മാനിച്ചു. മിഡിൽ ഈസ്റ്റിലെ ക്രൈസ്തവരുടെ സംരക്ഷണം, ആരാധനാ സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചും മേഖലയിലെ വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ പാത്രിയർക്കീസ് തിയോഫിലോസ് മൂന്നാമനും ട്രംപും തമ്മിൽ ചർച്ച നടത്തിയതായി ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കേറ്റിലെ പ്രതിനിധി ദ ജെറുസലേം പോസ്റ്റിനോട് വ്യക്തമാക്കി.

ജറുസലേം പാത്രിയർക്കീസിന്റെ ആഗോളതലത്തിലുള്ള പങ്ക് കൂടുതൽ വിപുലമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് പാത്രിയർക്കീസിന്റെ ഓഫീസിൽ നിന്നുള്ള പ്രതിനിധി പങ്കുവെച്ചു. പ്രസിഡന്റ് ട്രംപിന് നൽകിയ ഈ ബഹുമതി ഹോളി സെപൽക്കർ പള്ളിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കിലും, പ്രാദേശികവും അന്തർദ്ദേശീയവുമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുക, വിശുദ്ധ സ്ഥലങ്ങൾ കാത്തുസൂക്ഷിക്കുക, സംഭാഷണത്തിനുള്ള വഴികൾ തുറന്നിടുക എന്നിവയാണ് പാത്രിയർക്കേറ്റിൽ നിന്നുള്ള പ്രധാന ലക്ഷ്യം.

Sharjah city AG

Comments are closed.