മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ജുബൈൽ: ജുബൈൽ അറീഫി ഏരിയയിൽ അമാസ് എന്ന പേരിൽ വർക്ക് ഷോപ് നടത്തിവന്നിരുന്ന കൊല്ലം തിരുമുല്ലാവാരം ആനി നിവാസിൽ ശ്രീ അൽഫോൻസ് റിച്ചാർഡ് റോബിനാണ് (59 വയസ്സ് ) മരിച്ചത്.
ഒറ്റക്ക് താമസിച്ചിരുന്ന റോബിന് രാത്രി ഉറക്കത്തിനിടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും അടുത്തുള്ള താമസക്കാരെ വിളിച്ചുണർത്തുകയും ചെയ്യുകയായിരുന്നു. അയൽവാസികൾ വാതിൽ തുറന്നു നോക്കുമ്പോഴേക്കും റോബിൻ കുഴഞ്ഞു വീണിരുന്നു. ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
36 വർഷമായി ജുബൈൽ ഉള്ള റോബിന് ധാരാളം പരിചയക്കാരുണ്ട്. ഭാര്യ: ഷൈല. മക്കൾ: റിബ്‌സൺ, അൻസൺ, റോഷൻ.