കീവ് : അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും പങ്കാളിത്തത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് ചർച്ച നടത്താൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“പുടിൻ എന്റെ ശത്രുവാണ്. ഞാൻ അദ്ദേഹത്തോട് ദയ കാണിക്കില്ല. റഷ്യ പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളും തിരികെ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഉക്രെയ്‌നിന്റെ സഖ്യകക്ഷികൾ നൽകുന്ന പിന്തുണ റഷ്യയെ പരാജയപ്പെടുത്താൻ പര്യാപ്തമല്ല. യുദ്ധം അവസാനിപ്പിക്കാനും ഉക്രെയ്‌നിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് നാറ്റോ അംഗത്വം.”- സെലെൻസ്‌കി പറഞ്ഞു.

Comments are closed.