വൈ.പി.ഇ ബാംഗ്ലൂർ നോർത്ത് സെന്റർ പ്രത്യേക മീറ്റിംഗുകൾ ഇന്ന് മുതൽ
ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണ്ണാടക സ്റ്റേറ്റ്, ബാംഗ്ലൂർ നോർത്ത് സെന്റർ വൈ.പി.ഇ നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26, 27 (ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 വരെ പ്രത്യേക മീറ്റിംഗുകൾ വിർച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു. ഇന്ന് ജൂൺ 26 ശനി രാവിലെ 10.30 മുതൽ 1 മണി വരെ ഫാമിലി കൗൺസിലിംഗ് നടക്കുന്നതായിരിക്കും.
കർണാടക സ്റ്റേറ്റ് ഓവർസീയർ റവ. എം കുഞ്ഞപ്പി ഉദ്ഘാടനം നിർവഹിക്കുന്ന മീറ്റിംഗിൽ റവ. കെ എസ് സാമുവൽ, റവ. ജോ തോമസ്, റവ. അനീഷ് ഏലപ്പാറ എന്നിവർ വചന ശുശ്രൂഷ നിർവഹിക്കുകയും ഇവാ. ഷോബിൾ ജോയി ഷാർജ ആരാധനയ്ക്കു നേതൃത്വം നൽകുകയും ചെയ്യും. ഡിസ്ട്രിക്ട് ഈ മീറ്റിംഗുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റർ ഈ ജെ ജോൺസൺ, വൈ.പി. ഇ ഓർഗനൈസർ ഷിജു കരിമ്പന്നൂർ എന്നിവർ അറിയിച്ചു.

Comments are closed.