Ultimate magazine theme for WordPress.

ഭാരതത്തിൽ ഇതാദ്യം!!! മലയാളി ക്രിസ്തീയ പ്രാർത്ഥന സംഗമം

ഭാരത സുവിശേഷീകരണത്തിൽ മലയാളി ക്രൈസ്തവർക്കുള്ള പങ്ക് വിലമതിക്കാനാവാത്തതാണ്. എത്തിപ്പെട്ടിടത്തെല്ലാം അവർ സുവിശേഷത്തിന്റെ വിത്തു വാരിവിതറി അത് സഭകളായി വളർന്നു കൊണ്ടിരിക്കുന്നു.

Kerala United Prayer Schedule

കോവിഡ് 19 കാലം വന്നു.ആരാധനാലയങ്ങൾ അടഞ്ഞു. പൊതുസമ്മേളനങ്ങൾ ഇല്ലാതെയായി. എങ്കിലും അന്ത്യകാല ഉണർവിന് വേണ്ടി ദൈവസഭയെ ദൈവം ഒരുക്കുന്ന പ്രത്യേക അവസരമാണ് ഇതെന്ന് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞു. ആഗോളവ്യാപകമായി ദൈവസഭകൾ, ദൈവ ജനങ്ങൾ സഭാ സംഘടനാ വ്യത്യാസമില്ലാതെ പ്രാർത്ഥനയ്ക്കായി ഒന്നിച്ചുകൊണ്ടിരിക്കുന്നു.ഭാരതത്തിൽ ഉണർവിന്റെ മുന്നോടിയായി പ്രാർത്ഥനയുടെ ഒരു തരംഗം ആരംഭിച്ചുകഴിഞ്ഞു. 2021 May 22 നു ഡൽഹിയിൽ ആരംഭിച്ച 18 മണിക്കൂർ ഐക്യ പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേർ ചേർന്നു പ്രാർത്ഥിച്ചു. മെയ്‌ 29നു കേരളത്തിൽ നടന്ന 16 മണിക്കൂർ പ്രാർത്ഥനയിൽ വിവിധ സമയങ്ങളിലായി രണ്ടായിരത്തോളം പേർ പങ്കെടുത്തു. ജൂൺ 5 നു ഉത്തർപ്രദേശിൽ 75 ജില്ലകളിൽ നടന്ന 18 മണിക്കൂർ പ്രാർത്ഥന ചരിത്ര സംഭവമായി മാറി. വീണ്ടും ജൂൺ 12ന് ഡൽഹിയിൽ 16 മണിക്കൂർ പ്രാർത്ഥന രണ്ടാം ഘട്ടം നടന്നു. ജൂൺ 19 നു ഹരിയാനയിൽ 22 ജില്ലകളിലുമായി 16 മണിക്കൂർ പ്രാർത്ഥന നടന്നു. ഇപ്പോഴിതാ ജൂൺ 26 ന് വീണ്ടും കേരള ക്കരയിലേക്ക് പ്രാർത്ഥനയുടെ തരംഗം വരുന്നു. അതും 20 മണിക്കൂർ!!! ഇപ്രാവശ്യം ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള മലയാളി പെന്തക്കോസ്തു സഭകളും എല്ലാ പ്രാർത്ഥനാ ഗ്രൂപ്പുകളും വിദേശങ്ങളിലുള്ള സഭകൾ ഉൾപ്പെടെ ഒന്നുചേർന്നു Kerala United Christian Prayer എന്ന പേരിൽ ദൈവസഭയുടെ മടങ്ങിവരവിന് ആയും ആത്മീയ ഉണർവിനായും പ്രാർത്ഥനയ്ക്കായി കൈകോർക്കുന്നു.!!! ഈ പ്രാർത്ഥനാ സംഗമത്തിൽ വിഭാഗ വ്യത്യാസമെന്യേ വിവിധ സഭാ നേതാക്കളും വിവിധ പ്രയർ ഗ്രൂപ് ലീഡേഴ്സും ദൈവജനവും ഒത്തുചേരുന്നു. അനുഗ്രഹീത സഭാ നേതാക്കന്മാരോടും പ്രാർത്ഥനാ പോരാളികളോടും ചേർന്ന് നമുക്കും ഒരു മനപ്പെട്ടു പ്രാർത്ഥിക്കാം . 26/6/2021 ശനിയാഴ്ച രാവിലെ 5 മണി മുതൽ രാത്രി 1 മണിവരെ 20 മണിക്കൂർ ഓൺലൈൻ ആയിട്ടാണ് പ്രാർത്ഥന ക്രമീകരിച്ചിരുന്നത്. പൂർണമായോ ഭാഗികമായോ സമയം വേർതിരിച്ച് ഈ പ്രാർത്ഥനയിൽ കൈകോർക്കാം. ഭാരതത്തിൽ വലിയ ഉണർവ്വ് ഉണ്ടാകാൻ പോകുന്നു. നമുക്കും അതിൽ ഒരു പങ്കാളി ആകാം. ഭാരതത്തെ ക്രിസ്തുവിനായി നേടാം. യേശുക്രിസ്തു ഏക രക്ഷകൻ എന്ന് ലോകം അറിയട്ടെ!!!!.

എന്ന്

KERALA UNITED CHRISTIAN PRAYER TEAM
Don\’t Miss… Pls Join
Zoom ID: 3322425551
(No passcode required)

More details:?+919447060061, +91 9961444020, +91 94472 22030

Leave A Reply

Your email address will not be published.