‘ആത്മീയ മൂലധനം’ യുവാക്കൾക്ക് നഷ്ടമാകുന്നു ;ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ : ഇന്നത്തെ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ആത്മീയ അർത്ഥം നഷ്ടപ്പെട്ടതിൽ വിലപിച്ച് ഫ്രാൻസിസ് മാർപാപ്പ . ഇന്നലെ ഇറ്റലിയിലെ അസീസിയിൽ നടന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ആണ് മാർപാപ്പ യുവാക്കൾക്കു ഉപദേശം നൽകിയത്. “ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർ ഭൗതിക സമ്പത്ത് അന്വേഷിക്കുന്നതിന് മുമ്പ് അർത്ഥം തേടുന്നവരാണ്. അതുകൊണ്ടാണ് ഏതൊരു സമൂഹത്തിന്റെയും ആദ്യ മൂലധനം എന്നത് ആത്മീയ മൂലധനം എന്ന് പറയുന്നത് . എന്നാൽ യുവാക്കൾ അത് നഷ്ട്ടമാക്കുന്നു, \”ജീവിതത്തിന്റെ വേദനയും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുമ്പോൾ, കഷ്ടപ്പാടുകൾ, നിരാശകൾ, ദുഃഖങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ആവശ്യമായ ആത്മീയ വിഭവങ്ങളിൽ അവരുടെ ആത്മാവ് ക്ഷയിച്ചതായി അവർ പലപ്പോഴും കണ്ടെത്തുന്നു.\”യുവാക്കളുടെ ആത്മഹത്യാനിരക്ക് നോക്കൂ, അത് എങ്ങനെ വർദ്ധിച്ചുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
