Ultimate magazine theme for WordPress.

വനിതാ ദിനത്തിൽ ആദരമായി ഗിവൻ ഫിയാത്ത് അവാർഡ് മദർ ആഗ്നസ് മേരിക്ക്

വാഷിംഗ്ടൺ: സിസ്റ്റേഴ്‌സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയർ ജനറൽ മദർ ആഗ്നസ് മേരി ഡോണോവന് 2026-ലെ ഗിവൻ ഫിയാത്ത് അവാർഡ്. പ്രോലൈഫ് രംഗത്തും സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്നതിനും അവർ നടത്തിയ നിസ്തുലമായ ഇടപെടലുകൾ പരിഗണിച്ചാണ് ഗിവൻ ഇൻസ്റ്റിറ്റ്യൂട്ട് ഈ പുരസ്കാരം നൽകുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്.

മനഃശാസ്ത്രത്തിൽ ഉന്നത ബിരുദമുള്ള മദർ ആഗ്നസ് പതിറ്റാണ്ടുകളായി ഗർഭിണികളായ സ്ത്രീകൾക്കും ഗർഭഛിദ്രാനന്തര സൗഖ്യം ആഗ്രഹിക്കുന്നവർക്കും ആത്മീയവും മാനസികവുമായ വലിയ പിന്തുണയാണ് നൽകുന്നത്. ഈ അംഗീകാരം തനിക്ക് ലഭിച്ചതിൽ വലിയ അത്ഭുതവും സന്തോഷവുമുണ്ട് എന്ന് മദർ ആഗ്നസ് മേരി പറഞ്ഞു. ജീവന്റെ സംസ്കാരം വളർത്തുന്നതിനായി കൗൺസിലിംഗിലൂടെയും ആത്മീയ പരിചരണത്തിലൂടെയും നിരവധി പേർക്ക് വെളിച്ചമേകാൻ അവർക്ക് സാധിച്ചു.

Sharjah city AG

Comments are closed.