Ultimate magazine theme for WordPress.

വിശ്വാസ കുറവ്: യോവ് ഗാലന്റിനെ ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി

ജെറുസലേം : യോവ് ഗാലന്റിനെ ഇസ്രായേൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി. അദ്ദേഹത്തിന്റെ ഓഫീസാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഹമാസിനെതിരായ ഗാസ യുദ്ധത്തിനിടെ വിശ്വാസ്യതയിലുണ്ടായ തകര്‍ച്ചയുടെ പേരിലാണ് യോവ് ഗാലന്റിനെ പുറത്താക്കിയത്. വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സിനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചതായി നെതന്യാഹു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ പാലസ്തീന്‍ തീവ്രവാദി സംഘം നടത്തിയ ആക്രമണത്തെച്ചൊല്ലി ഇരുവരും പലപ്പോഴും ഏറ്റുമുട്ടിയിരുന്നു.”ഒരു യുദ്ധത്തിനിടയില്‍, എന്നത്തേക്കാളും കൂടുതല്‍, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും തമ്മില്‍ പൂര്‍ണ്ണ വിശ്വാസം ആവശ്യമാണ്,” നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Sharjah city AG

Comments are closed.