മേപ്രാൽ : അസ്വസ്ഥമായ മനുഷ്യമനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-’25 വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ സെറാഫീം.
പ്രസിഡൻ്റ് റവ.ഏബ്രഹാം ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡൻ്റ് ആനി ചെറിയാൻ, ജോ. സെക്രട്ടറി ആനിമിനി തോമസ്, റവ. പി. സി. സജി, കോ-ഓർഡിനേറ്റർ തോമസ് കുരുവിള എന്നിവർ എന്നിവർ പ്രസംഗിച്ചു. ബൈബിൾ ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വിജയികളായവർക്ക് മാത്യൂസ് മാർ സെറാഫീം സമ്മാനങ്ങൾ നൽകി.

Comments are closed.