Ultimate magazine theme for WordPress.

മാഞ്ചസ്റ്റർ കൽവറി എ ജി യിൽ സ്തോത്ര ശുശ്രുഷയും ഗാന സമർപ്പണവും

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ഓൾഡാമിലുള്ള കാൽവറി അസംബ്ലിസ് ഓഫ് ഗോഡ് സഭ രണ്ടു വർഷം പിന്നിടുന്നു. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 15 ന് ഷോൾ വർ ആൻഡ് മൂർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ സ്തോത്ര ശുശ്രുഷ നടക്കും.

ഐ എ ജി യു.കെ & യൂറോപ്പ് ചെയർമാൻ റവ.ബിനോയി എബ്രഹാം മുഖ്യാതിഥി ആയിരിക്കും.
സഭാ പാസ്റ്റർ ഷിജു ചാക്കോ അധ്യക്ഷത വഹിക്കും. പാസ്റ്റർ ഷിജു ചാക്കോ എഴുതി പാസ്റ്റർ ഷാജി ജോസഫ് സംഗീതം നൽകിയ ഗാനത്തിൻ്റെ സമർപ്പണവും നടക്കും. പാസ്റ്റർ ഷാജി ജോസഫ് നേതൃത്വം നൽകുന്ന കാൽവറി എ.ജി.ക്വയർ ഗാനങ്ങൾ ആലപിക്കും.

മഞ്ചസ്റ്ററിലുള്ള വിവിധ സഭകളിലെ ദൈവദാസന്മാരും ദൈവജനവും യോഗത്തിൽ പങ്കെടുക്കും.

Sharjah city AG

Comments are closed.