Ultimate magazine theme for WordPress.

വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് 2022 : നോർവേ ഒന്നാം സ്ഥാനം കരസ്ഥമാക്കി, ഇന്ത്യ 150-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ജർമനി : വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സ് 2022 ലോക പത്രസ്വാതന്ത്ര്യ സൂചിക പ്രസിദ്ധികരിച്ചു . 180 രാജ്യങ്ങളിലും പ്രദേശങ്ങളിലും മാധ്യമങ്ങൾക്ക് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ നിലവാരം വിലയിരുത്തി. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആണ്‌ ഓരോ രാജ്യത്തും പത്രപ്രവർത്തനം എങ്ങനെ അംഗീകരിക്കപ്പെടുന്നുവെന്ന് കണ്ടെത്താനായി നടത്തുന്ന വാർഷിക സ്വാതന്ത്ര്യ പത്ര സൂചിക കണക്കു പുറത്തു വിട്ടത്. റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ആണ് പിന്നിൽ ആയിരിക്കുന്നത് . സൂചികയിൽ നോർവേ ആണ് ഒന്നാമത്. എന്നാൽ ഇന്ത്യ 150-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . പത്രസ്വാതന്ത്ര്യത്തിൽ വലിയ കുറവ് കാണാൻ കഴിഞ്ഞത് മൂന്ന് രാജ്യങ്ങളിലായാണ് . ലെബനൻനിൽ 23 സ്ഥാനങ്ങൾ, ടുണീഷ്യയിൽ 21 സ്ഥാനങ്ങൾ , ഒമാൻനിൽ 30 സ്ഥാനങ്ങലിലുമായിട്ടാണ് ഈ രാജ്യങ്ങളിലെല്ലാം മാധ്യമങ്ങളുടെ മേലുള്ള രാഷ്ട്രീയ സമ്മർദ്ദം മതസ്വാതന്ത്ര്യവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു വിഷയമാണ്. മാധ്യമങ്ങൾ ഞെരുക്കപ്പെടുന്നിടത്ത് പീഡനം സംഭവിക്കുന്നതും രാജ്യത്തിന് പുറത്തേക്ക് പോകാനും പാടില്ലാത്തതും സംബന്ധിച്ച സമ്മർദ്ദം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അധികാരികൾ അറിയിച്ചു. കൂടാതെ ഇറാനിലെ എവിൻ ജയിലിൽ നിരവധി ക്രിസ്ത്യാനികളും മനുഷ്യാവകാശ പ്രവർത്തകരും പത്രപ്രവർത്തകരും ഇസ്ലാമിനോ ഭരണകൂടത്തിനോ എതിരായ കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും തടവിലാക്കപ്പെടുന്നു. എന്നാൽ ഇത്തരം വാർത്തകൾ പുറം ലോകം മുഴുവനായി അറിയപ്പെടുന്നില്ല, ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യൻ മാധ്യമസ്വാതന്ത്ര്യമില്ലാതെ തങ്ങളുടെ ജീവനെയോ മറ്റ് തരത്തിലുള്ള പീഡനങ്ങളെയോ ഭയന്ന് പത്രപ്രവർത്തകർ സമ്മർദ്ദം നേരിടുകയാണ്.

Leave A Reply

Your email address will not be published.