Ultimate magazine theme for WordPress.

W M E 72-മത് കരിയംപ്ലാവ് കണ്‍വന്‍ഷന്‍

ഏവർക്കും പങ്കുചേരാം, അനുഗ്രഹം പ്രാപിക്കാം, തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്

കരിയംപ്ലാവ്: W M E 72-മത് ജനറല്‍ കണ്‍വന്‍ഷന്‍ 2021 ഫെബ്രുവരി 22 മുതല്‍ 28 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുവാന്‍ തീരുമാനിച്ചു. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ. എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും ക്രമീകരണങ്ങള്‍ വിലയിരുത്തി. കൗണ്‍സില്‍ സെക്രട്ടറിമാരായ പാസ്റ്റര്‍ സി. പി. ഐസക്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അനുവദനീയമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന യോഗങ്ങള്‍ വിവിധ ചാനലുകളും മാദ്ധ്യമങ്ങളും ലൈവ് സ്ട്രീമിംഗ് നിര്‍വ്വഹിക്കും. ദൈവജനത്തിനു കൂട്ടമായി വരുവാന്‍ കഴിയാത്തതിനാല്‍ കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ അതാതു സഭാഹാളുകളില്‍ ഒത്തുകൂടി ചാനലുകളിലെ സ്ട്രീമിംഗിലൂടെ ആരാധനയില്‍ പങ്കെടുക്കുവാന്‍ സഭകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല. കേരളത്തിനു പുറത്തുനിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുന്നതല്ല. പകല്‍ യോഗങ്ങള്‍ ശനിയും ഞായറും മാത്രമെ ഉണ്ടായിരിക്കയുള്ളു. സണ്ടേസ്‌കൂള്‍ മിനിസ്ട്രി, യൂത്ത് ഫെലോഷിപ്പ്, ലേഡീസ് ഫെലോഷിപ്പ് വാര്‍ഷികസമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. സ്‌നാനശുശ്രൂഷയും കര്‍ത്തൃമേശയും ഒഴിവാക്കിയിട്ടുണ്ട്. Christian Live youtube Channel ലൂടെയും, Middleeast Christain Youth Ministries Facebook page ലൂടെയും തത്സമയ സംപ്രേക്ഷണം ചെയ്യപ്പെടുന്നു .

Leave A Reply

Your email address will not be published.