Ultimate magazine theme for WordPress.

തീരദേശ സുവിശേഷ ദർശനവുമായി :പി സി ഐ അയ്മനം യൂണിറ്റ്

കോട്ടയം: അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിhbലായ് ഏകദേശം പതിനായിരത്തോളം വീടുകൾ ആറ്റു തീരങ്ങളിൽ ആണ്. ആറു, തോട്, ബച്ചാ തോട് തുടങ്ങി വെള്ളത്തിൽ കൂടി മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ഇടത്തുള്ള വീടുകളിൽ കര മാർഗം സുവിശേഷീകരണം നടത്താൻ കഴിയില്ല. എന്നാൽ ആ മേഖലകളിൽ സുവിശേഷം എത്തിക്കാനായി പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ അയ്മനം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു തീരദേശ സുവിശേഷ സംഘം രൂപീകരിച്ചു പ്രവർത്തനം നടത്തി വരുന്നു. നന്നായി നീന്തൽ അറിയുന്നവരും വള്ളവും ബോട്ടും പ്രവർത്തിപ്പിക്കാൻ കഴിയുന്നവരുമായ സുവിശേഷകർ ആണ് ഈ ടീമിൽ ഉള്ളത്. പരസ്യ യോഗങ്ങൾ, ട്രാക്ട് വിതരണം, ഭവന സന്ദർശനം, വെക്തിപരമായ സുവിശേഷം പങ്കിടൽ, തുടങ്ങി ഒരു പൂർണ സുവിശേഷ പ്രവർത്തനം ആണ് നടത്തി വരുന്നത്. കെട്ടു വള്ളങ്ങളും, കൊതുമ്പ് വള്ളങ്ങളും, ചെറിയ മോട്ടോർ ബോട്ടുകളും പ്രവർത്തനത്തിനായി ഉപയോഗിച്ച് വരുന്നു. ഈ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ യോഗങ്ങളിലൂടെ നൂറു കണക്കിന് ആളുകൾ സുവിശേഷം കേട്ടിട്ടുണ്ട്. യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴാനാടിന്റ നേതൃത്വത്തിൽ ആണ് ഈ സുവിശേഷ സേന പ്രവർത്തിച്ചു വരുന്നത്.

Leave A Reply

Your email address will not be published.