തിരുവന്തപുരം: ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിക്ക് പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപംകൊണ്ടു. ഇവയുടെ രണ്ടിന്റെയും സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. അതുമൂലം കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Related Posts