Ultimate magazine theme for WordPress.

ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നില്ല, നാളെ മുതൽ വീണ്ടും മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കൊച്ചി: കേരളത്തിൽ ആശങ്ക ഉയര്‍ത്തി വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതൽ ഞായറാഴ്ച വര കേരളത്തിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലമാണ് സംസ്ഥാനത്ത് 24 വരെ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. അതിന് പുറമെ, 26ാം തീയതി തുലാവര്‍ഷം കൂടി എത്തുന്നതോടെ കൂടുതൽ തീവ്രമായ കാലാവസ്ഥയിലേക്കാണ് കേരളം എത്തുക. കഴിഞ്ഞ ദിവസം കേരളം നേരിട്ട മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇരട്ട ന്യൂനമര്‍ദ്ദം കാരണമാണ് ഇത്തരത്തിൽ ശക്തമായ മഴ സംസ്ഥാനത്ത് പെയ്തത്. ഇന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. കുറഞ്‍ സമയത്തിനുള്ളിൽ ശക്തമായ മഴ പെയ്തിറങ്ങാനുള്ള സാധ്യതയുണ്ട്. കേരള, തമിഴ്നാട് തീരങ്ങളിലും മന്നാര്‍കടലിടുക്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് നിര്‍ദ്ദേശം.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. കല്ലാര്‍ അണക്കെട്ട് പുലര്‍ച്ചെ തുറന്നു. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളില്‍ ജാഗ്രത. ഇടുക്കി ജലനിരപ്പിൽ കുറവില്ല. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതായണ് ഇതിന് കാരണം. മറ്റ് ജില്ലകളില്‍ കാര്യമായ മഴയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയിൽ പുലര്‍ച്ചെ കാര്യമായ മഴയില്ല. കാസര്‍കോട് ജില്ലയിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.
കല്ലാര്‍ അണക്കെട്ട് പുലര്‍ച്ചെ തുറന്നു. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളില്‍ ജാഗ്രത. എന്നാൽ, ഇടുക്കി ജലനിരപ്പിൽ കുറവില്ല. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതായണ് ഇതിന് കാരണം.

Leave A Reply

Your email address will not be published.