അമേരിക്ക : തനിക്ക് നേരെ ഉണ്ടായ വധശ്രമത്തിന് ശേഷം പ്രചാരണ പരിപാടിയിൽ ഡൊണാൾഡ് ട്രംപ് കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബുള്ളറ്റ് പ്രൂഫ് ഗ്ലാസും സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിൽ ദൃശ്യമാകുന്ന ഒന്നിലധികം കൗണ്ടർ സ്‌നൈപ്പറുകളും കൊണ്ട് സംരക്ഷിച്ചാണ് വധ ശ്രമത്തിന് ശേഷം ട്രംപിന്റെ ആദ്യ ഔട്ട്‌ഡോർ പരിപാടി നടന്നത്.
കനത്ത സുരക്ഷയായിരുന്നു പരിപാടിയിൽ ഒരുക്കിയത്. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനെതിരെ ഈ ആഴ്‌ചയിലെ അദ്ദേഹത്തിൻ്റെ മൂന്നാമത്തെ എതിർ പ്രോഗ്രാമിംഗ് ഇവൻ്റാണിത്.
