നൈജീരിയ : സുഡാനിൽ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവെന്ന് യൂണിസെഫ്. കടുത്ത പോഷകാഹാരക്കുറവ് കുട്ടികളിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു.
കഴിഞ്ഞ വർഷം ജൂണിനും, ഡിസംബറിനും ഇടയിൽ അറുന്നൂറോളം ഗുരുതരമായ കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരെ നടന്നിട്ടുണ്ടെന്ന കണക്കുകളും സംഘടന പുറത്തുവിട്ടു. ഇതിൽ എൺപതു ശതമാനവും കൊലപാതകങ്ങളും, അംഗച്ഛേദങ്ങളുമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
