Ultimate magazine theme for WordPress.

ഇറാനിൽ രണ്ട് സുപ്രീം കോടതി ജസ്റ്റിസുമാർ വെടിയേറ്റ് മരിച്ചു

ടെഹ്‌റാൻ : ഇന്ന് (ശനിയാഴ്ച) ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രീം കോടതി കെട്ടിടത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് ജസ്റ്റിസുമാർ കൊല്ലപ്പെട്ടു. “ഇന്ന് രാവിലെ ഒരു തോക്കുധാരി സുപ്രീം കോടതിയിൽ പ്രവേശിച്ച് രണ്ട് ജഡ്ജിമാർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ രണ്ട് ജഡ്ജിമാരും മരിച്ചു. അക്രമിയും ആത്മഹത്യ ചെയ്തു,” ജുഡീഷ്യറിയുടെ മീസാൻ ഓൺലൈൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട രണ്ട് ജഡ്ജിമാർ അലി റസിനി, മുഹമ്മദ് മൊഗിഷെ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ സുരക്ഷ, ചാരവൃത്തി, തീവ്രവാദത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന കേസുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപോർട്ട് പറയുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. അക്രമിയുമായി ബന്ധപ്പെട്ട ഒരു കേസും കോടതിയിലില്ല, കൊല്ലപ്പെട്ട ജഡ്ജി അത് വിചാരണ ചെയ്തിരുന്നില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

 

 

വാർത്ത: പാ.ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.