*വിയറ്റ്നാം സർക്കാർ ക്രൈസ്തവ ആരാധനകളെ രാഷ്ട്രീയവൽക്കരിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നു: സി.എസ്.ഡബ്ല്യു*
വിയറ്റ്നാം : വിയറ്റ്നാം സർക്കാർ, പ്രത്യേകിച്ച് ഗോത്രവർഗ്ഗ മേഖലകളിലെ സാധാരണ സഭാ ആരാധനകളെ “രാഷ്ട്രീയവൽക്കരിക്കാനും അടിച്ചമർത്താനും” ശ്രമിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് ആരോപിച്ചു.
ജിയാ ലായ് പ്രൊവിൻഷ്യൽ പോലീസ് ഡയറക്ടർ മേജർ ജനറൽ ലെ ക്വാങ് നാൻ നടത്തിയ പ്രഖ്യാപനങ്ങളെത്തുടർന്നാണ് സി.എസ്.ഡബ്ല്യു ഈ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. പൊതുസുരക്ഷാ മന്ത്രി ലുഓങ് താം ക്വാങ്ങുമായി നടത്തിയ സമീപകാല കൂടിക്കാഴ്ചയിൽ, ജിയാ ലായ് പ്രവിശ്യയിലെ 119 ക്രൈസ്തവരെ അന്വേഷണത്തിന് വിധേയരാക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായി മേജർ ജനറൽ നാൻ സ്ഥിരീകരിച്ചിരുന്നു.

Comments are closed.