Ultimate magazine theme for WordPress.

വി. നാഗൽ കർമസേന

വി. നാഗൽ കർമസേന

കുന്നംകുളം: വേർപാട് സഭകളുടെ സെമിത്തേരി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിത മൃതദേഹം സംസ്കരിക്കാൻ നേരിട്ട പ്രതിസന്ധിയിൽ രൂപീകരിച്ച സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് വി.നാഗൽ കർമസേന.\"\"
99 വിവിധ സഭകളാണ് വി. നാഗൽ സെമിത്തേരി സംരക്ഷണ സമിതിയിൽ അംഗത്വത്തിൽ ഉള്ളത്. ഈ സഭകളിൽ നിന്നും സന്നദ്ധരായി പ്രതിഭലേഛ കൂടാതെ മുന്നോട്ടു വന്ന മുപ്പത്തി അഞ്ചോളം യുവാക്കളാണ് വി. നാഗൽ കർമസേനയിലെ കോവിഡ് പ്രതിരോധ മുന്നണി പോരാളികൾ .

ഈ കർമസേന ക്വാറന്റൈനിൽ ഉള്ള വീടുകളിലെ ആളുകൾക്ക് പുറത്തു ഇറങ്ങാൻ പാടില്ലാത്തതിനാൽ സേനയുടെ വക 1000/- രൂപയുടെ ഭക്ഷ്യകിറ്റും, മെഡിസിനും മറ്റു സഹായങ്ങളും ചെയ്തു വരുന്നു.

സൗജന്യമായി കോവിഡ് മാനദണ്ഡങ്ങളോടെ മൃതദേഹം സംസ്കരിക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കോവിഡ് നെഗറ്റീവ് ആയ ആളുകൾ ഉള്ള വീടുകളിൽ സൗജന്യമായി അണുനശീകരണവും നടത്താൻ ഉള്ള* ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കർമസേനയുടെ പ്രവത്തനങ്ങൾക്ക് സമിതി പ്രസിഡന്റ്‌ ഇമ്മാനുവേൽ എം ജി, അനിൽ തിമോത്തി, ജോബി തോമസ് എന്നിവർ നേതൃത്വം നൽകുന്നു.

Leave A Reply

Your email address will not be published.