Ultimate magazine theme for WordPress.

പ്രശസ്ത വേദശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. കെൻ ജ്ഞാനകൻ കർതൃസന്നിധിയിൽ

ഇന്ത്യൻ വേദശാസ്ത്രജ്ഞനും അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായാ റവ.ഡോ കെൻ ജ്ഞാനകൻ നിത്യതയിൽ ചേർക്കപ്പെട്ടു.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വളരെയധികം സംഭാവനകൾ ഡോ. കെൻ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംഘടനയായ ആക്റ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ (www.actsgroup.org) സ്ഥാപകനും ചാൻസലറുമാണ് ജ്ഞാനകൻ. ETASI യുടെ ചെയർമാനും സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ കൗൺസിൽ ഫോർ ഹയർ എഡ്യൂക്കേഷന്റെ ചെയർമാനുമാണ്. സ്വിറ്റ്സർലൻഡിലെ ഗ്ലോബൽ ചലഞ്ചസ് ഫോറത്തിന്റെ (ജിസിഎഫ്) വൈസ് പ്രസിഡന്റും ജനീവയിലെ ഐക്യരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് റിസർച്ചിന്റെ (യുണിറ്റാർ) ഉപദേശകനുമാണ്. മാനേജ്മെന്റ്, പരിസ്ഥിതി, വിദ്യാഭ്യാസം, സംരംഭകത്വം, ദൈവശാസ്ത്രം, തത്ത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പഠിപ്പിക്കുന്നു. ഭാര്യ പ്രേമ, മക്കൾ – സന്തോഷ്, അനുപ.

Leave A Reply

Your email address will not be published.