ബർലിൻ : അഞ്ച് ബില്യൻ ഡോളറിൻ്റെ പാട്രിയറ്റ് മിസൈൽ ജർമനിക്ക് വിൽക്കാൻ യുഎസ് അനുമതി. 600 പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകളും അനുബന്ധ ഉപകരണങ്ങളുമാണ് യുഎസ് ജർമനിക്ക് വിൽക്കാൻ ഒരുങ്ങുന്നത്.
ദേശീയവും പ്രാദേശികവുമായ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും യുഎസ്, നാറ്റോ സേനകളുമായുള്ള പരസ്‌പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ഉപകരിക്കും. ജർമനിയിലെ മെക്‌ളെൻബർഗ് – ഫോർപോമ്മെനിലെ സൈനിക പരിശീലന മേഖലയിലാണ് പാട്രിയറ്റ് മിസൈൽ സംവിധാനങ്ങൾ സംഭരിക്കുന്നത്. സൈന്യത്തിൻ്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ യുഎസുമായുള്ള ഇടപാട് ജർമനിയെ സഹായിക്കും.
