ഫിലഡൽഫിയ : സെൻ്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിലെ മതബോധനസ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ഓഗസ്‌റ്റ് 5 മുതൽ 8 വരെ സ്‌കൂബാ വിബിഎസ് നടന്നു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടിയായിരുന്നു വിബിഎസ്.
മതബോധനസ്‌കൂൾ കുട്ടികൾ സാധാരണ ഞായറാഴ്ച്ചകളിൽ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യൽ ഹാളും, ലോബിയുമെല്ലാം ബൈബിൾ പഴയനിയമത്തിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട് തികച്ചും നാടകീയമായ രീതിയിൽ സജ്ജമാക്കിയിരുന്നു. റവ. ജോർജ് ദാനവേലിൽ ഉദ്ഘാടനം നിർവഹിച്ചു. ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. ‘ഗോഡ് ഈസ് എ ഫ്രണ്ട് ഹൂ ഈസ് റിയൽ, ഹൂ ലവ് അസ്, ഹൂ വി ക്യാൻ ട്രസ്റ്റ്, ഫ്രണ്ട് ഫോർ എവരിവൺ’ എന്ന ആശയങ്ങളിലാണ് ക്ലാസ്സുകൾ നയിച്ചത്. ക്രിസ്‌റ്റോ തങ്കച്ചൻ, ജയ്ക്ക് ബെന്നി, ജോനാഥൻ ലൂയിസ്, ജെന്നാ നിഖിൽ എന്നിവർ വിബിഎസ് കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.

Comments are closed.